general

ബാലരാമപുരം: ഭക്ഷണത്തിൽ പോലും വിഷം കലർത്തുന്നവർക്കുള്ള താക്കീതാണ് വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന ആശയമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ് അഭിപ്രായപ്പെട്ടു. വിഷുവിന് വിഷരഹിത പച്ചക്കറി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയൻ,​ ഐ.ബി. സതീഷ് എം.എൽ.എ,​ ജില്ലാ കമ്മിറ്റിയംഗം എം.എം. ബഷീർ,​ കർഷക സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ,​ ശിവകുമാർ,​ സംഘാടകസമിതി ചെയർമാൻ പാറക്കുഴി സുരേന്ദ്രൻ സ്വാഗതവും ആർ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.