ആറ്റിങ്ങൽ: കരിച്ചിയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറ്റോടെ ആരംഭിച്ചു. ​26ന് രാവിലെ 6.45ന് മഹാവിഷ്ണു നാമാർച്ചന, 9ന് സന്നിധിയിൽ നിന്ന് എഴുന്നള്ളത്ത്, വൈകിട്ട് 4ന് മാമ്പഴക്കോണം ദേവീക്ഷേത്രത്തിൽ നിന്നും കുത്തിയോട്ടവും വിളക്കും. 6ന് സംഗീത സദസ്,​ 6.15ന് ഭഗവതിസേവ. 27ന് പ്രതിഷ്ഠാ വാർഷികം, വൈകിട്ട് 3ന് ആറാട്ട് ഘോഷയാത്ര,​ വൈകിട്ട് 6.30ന് സ്റ്റേജ് ഷോ,​ രാത്രി 8.30ന് കൊടിയിറക്ക്, തുടർന്ന് വലിയ കാണിക്ക.