
വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ പുതിയ ഒരു യജ്ഞത്തിന് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) വെഞ്ഞാറമൂട് തുടക്കം കുറിച്ചു. "മിഷൻ ക്ലീൻ ടൗൺ വെഞ്ഞാറമൂട്" വെഞ്ഞാറമൂടിനെ ശുചിയുള്ളതും ഭംഗിയുള്ളതും ആക്കി മാറ്റാൻ ഉതകുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം അഡ്വ. അടൂർ പ്രകാശ് എം.പിയും ഡി.കെ. മുരളി എം.എൽ.എയും ചേർന്ന് നിർവഹിച്ചു. ഗോകുലം ഗോപാലൻ, കാനായി കുഞ്ഞിരാമൻ, ജെ.സി.ഐ ഇന്ത്യ സോൺ വൈസ് പ്രസിഡന്റ് ഷിബുലു, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ പത്മകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പർ വൈ.വി. ശോഭകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലാകുമാരി, ജെ.സി.ഐ വെഞ്ഞാറമൂട് പ്രസിഡന്റ് അജയ്, മുൻ പ്രസിഡന്റ് അജീഷ്, സെക്രട്ടറി ആദർശ്, ചെയർപേഴ്സൺ കാവ്യ, ബിനുലാൽ, ജെ.സി.ഐ ട്രിവാൻഡ്രം റോയൽസിറ്റി പ്രസിഡന്റ് സെന്തിൽ കുമാർ, കുറ്റിമൂട് റഷീദ് വയ്യേറ്റ് ബി. പ്രദീപ്, വാമദേവൻപിള്ള, വയ്യേറ്റ് അനിൽ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ആദ്യ ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൻ ഡ്രോപ്പ് ബോക്സും പൊതു സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തും സ്ഥാപിക്കും. കൂടാതെ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.