കാട്ടാക്കട: കാട്ടാക്കട പള്ളിവിളാകം തമ്പുരാൻകാവിലെ ഉത്സവത്തോടനബന്ധിച്ച് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജുമായി ചേർന്ന് 27ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ കാവുനടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, നേത്ര ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. എല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ബി. അജിത്ത് കുമാറും സെക്രട്ടറി ജെ. രാജനും അറിയിച്ചു.