ആറ്റിങ്ങൽ: ആനച്ചൽ പള്ളിമൺകുഴി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 6ന് സമൂഹ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ 8.30ന് പ്രഭാത ഭക്ഷണം,​ 12.30ന് അന്നദാനം,​ വൈകിട്ട് 4.15ന് കൊടിയേറ്റ്,​ രാത്രി 8ന് ഭരതനാട്യ കച്ചേരി. 24ന് രാവിലെ ​ 8.30ന് പ്രഭാത ഭക്ഷണം,​ 12.30ന് അന്നദാനം,​ രാത്രി 8.30ന് നൃത്ത നൃത്യങ്ങൾ. 25ന് രാവിലെ,​ 8.30ന് പ്രഭാത ഭക്ഷണം,​ 12.30ന് അന്നദാനം,​ രാത്രി 8.30ന് ഗാനമേള,​ 26ന് രാവിലെ​ 8.30ന് പ്രഭാത ഭക്ഷണം,​ 10ന് നാഗരൂട്ടും പുള്ളുവൻ പാട്ടും,​ 12.30ന് അന്നദാനം,​ വൈകിട്ട് 7ന് മാലപ്പുറം പാട്ട് തുടർന്ന് വിശേഷാൽ അന്നദാനം,​ രാത്രി 8ന് കീബോർഡ് മ്യൂസിക്കൽ പ്രോഗ്രാം. 27ന് രാവിലെ 8.30ന് പ്രഭാത ഭക്ഷണം, 9ന് ഉത്സവ ബലി,​​ 12.30ന് കഞ്ഞിസദ്യ,​ രാത്രി 8.30ന് ആദ്ധ്യാത്മിക പ്രഭാഷണം,​ 10ന് പൂപ്പടവാരൽ. 28ന് രാവിലെ 8.30ന് പ്രഭാത ഭക്ഷണം 9.30ന് ഭജൻ,​ 10ന് പൊങ്കാല,​ 12.30ന് സമൂഹസദ്യ,​ വെളുപ്പിന് 12ന് പള്ളിവേട്ട. 29ന് രാവിലെ 8.30ന് പ്രഭാത ഭക്ഷണം,​ 12.30ന് അന്നദാനം,​ വൈകിട്ട് 5.30ന് ഘോഷയാത്ര. രാത്രി 10.30ന് പെരുങ്കളിയാട്ടം. വെളുപ്പിന് 3ന് ആറാട്ട്.