പുരുഷ നഴ്സുമാർക്ക് യു.എ.ഇയിൽ അവസരം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള വേണം. തെരഞ്ഞെടുക്കുന്നവർ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 25നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in ഫോൺ: 04712329440/41/42/43.
പ്രോഗ്രാം ഓഫീസർ കരാർ നിയമനം
തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ അവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. എഴുത്തുപരീക്ഷ, വാക്ക് ഇൻ ഇന്റർവ്യൂ എന്നിവ 25ന് പൂജപ്പുര വനിത ശിശു വികസന ഡയറക്ടറേറ്റിൽ രാവിലെ ഒൻപതു മുതൽ 10.30 വരെ നടക്കും. പ്രതിമാസ വേതനം 35,300 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.wcd.kerala.gov.in.