seminar

കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ദുരന്ത നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാറും വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാറും നടന്നു. രാവിലെ നടന്ന ദുരന്ത നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാറിന്റെ ഉദ്ഘാടനവും കരട് പദ്ധതി രേഖ പ്രകാശനവും ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്‌മിത നിർവഹിച്ചു. കരട് പദ്ധതി രേഖ പഴയകുന്നുമ്മേൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് രഘുനാഥൻ നായർ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് ശേഷം നടന്ന 2020 - 21 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാറിന്റെ ഉദ്ഘാടനവും കരട് പദ്ധതിരേഖ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് നിർവഹിച്ചു. കരട് പദ്ധതി രേഖ പഞ്ചായത്ത് മുൻ അംഗം ഷിഹാബുദീൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി,​ വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ,​ ബ്ലോക്ക് മെമ്പർ യഹിയ,​ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.