വർക്കല:ജനതാദൾ (എസ്) ജില്ലാ നേതൃത്വ ക്യാമ്പ് 25, 26, 27 തീയതികളിൽ വർക്കല പാലസിൽ നടക്കുമെന്ന് ജില്ലാപ്രസിഡന്റ് അഡ്വ. എസ്.ഫിറോസ് ലാൽ,സെക്രട്ടറി പനയ്ക്കോട് മോഹൻ എന്നിവർ അറിയിച്ചു.25ന് വൈകിട്ട് 5ന് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 9ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്ന വിഷയം ജമീലാ പ്രകാശവും ഇ്ത്യൻ ഭരണഘടനയുടെ നിലനില്പ് എന്ന വിഷയം തകിടി കൃഷ്ണൻനായരും അവതരിപ്പിക്കും. 5 മണിക്ക് പോഷകസംഘടനകളുടെ പ്രവർത്തന റിപ്പോർട്ടിനുശേഷം കേരള രാഷ്ട്രീയം ഇന്ന് ഇന്നലെ നാളെ എന്ന വിഷയം ഡോ.എ.നീലലോഹിതദാസ് അവതരിപ്പിക്കും. 27ന് രാവിലെ 9ന് ദേശീയ രാഷ്ട്രീയത്തിൽ ജനതാ പ്രസ്ഥാനത്തിന്റെ പ്രസക്തി എന്ന വിഷയം മാത്യു ടി.തോമസ് അവതരിപ്പിക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം മന്ത്റി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.ജോസ് തെറ്റയിൽ മുഖ്യപ്രഭാഷണം നടത്തും.