തിരുവനന്തപുരം: ഹാക്കത്തോണുകളുടെ പ്രാധാന്യം കേരളത്തിലെ പോളിടെക്നിക്ക് സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സോഷ്യൽ റിസർച്ച് സൊസൈറ്റി, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ, യുവജന കമ്മിഷൻ, സി ആപ്ട്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് നാല് ,അഞ്ച് തീയതികളിൽ തൃശൂർ ശ്രീ എറണാകുളത്തപ്പൻ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റിൽ പോളി ഹാക്ക് 2020 എന്ന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ മന്ത്രി കെ.ടി.ജലീൽ പ്രകാശനം ചെയ്തു. പങ്കെടുക്കാൻ താൽപര്യമുള്ളർക്ക് www.polyhack.in ൽ 25 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9847060999, 9207296278.