കാട്ടാക്കട: റൈസിംഗ് സ്റ്റാർ ഗ്രന്ഥശാലയുടെ യുവജന - സ്ത്രീശാക്തികരണ പരിപാടികളുടെ ഭാഗമായി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ പേപ്പർ -തുണി സഞ്ചി നിർമ്മാണത്തിൽ സൗജന്യ പരിശീലനം കുച്ചപ്പുറം സെന്റ് മാത്യുസ് എൽ.പി സ്‌കൂളിൽ നടത്തും. പരിശീലനം പൂർത്തിയാക്കുന്നവരെ ഉൾപ്പെടുത്തി ഗ്രന്ഥശാലയുടെ സഹകരണത്തോടെ നിർമ്മാണ യൂണിറ്റ് തുടങ്ങുമെന്നും സെക്രട്ടറി അറിയിച്ചു.ഫോൺ: 9633243125,9562125488. അവസാന തീയതി 28.