വെഞ്ഞാറമൂട്: വാൻ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.ആലത്തറ കഴിവിള വസന്ത ഭവനിൽ രാജൻ ആശാരി (61) യാണ് മരിച്ചത്.വെഞ്ഞാറമൂട് ആലത്തറ ക്ഷേത്രത്തിനു സമീപംവച്ച് ഓമ്നി വാൻ ഇടിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഭാര്യ: വസന്ത. മക്കൾ: രാജേഷ് ,രാധിക, മരുമക്കൾ: സൗമ്യ, സന്തോഷ്.