തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറാപ്പിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറാപ്പിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം മാർച്ച് അഞ്ചിന് വൈകുന്നേരം മൂന്നിന് മുമ്പായി സി.ഡി.സിയിൽ നൽകണം. വെബ്സൈറ്റ്: www.cdckerala.org, ഫോൺ: 0471-2553540.