
തിരുവനന്തപുരം: പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ 26ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും. കത്തോലിക്ക കമ്മാളർ സമുദായത്തെ സംസ്ഥാന ഒ.ബി.സി/ എൽ.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നതും തൊട്ടിയൻ സമുദായത്തിൽപ്പെട്ടവർക്ക് തൊട്ടിയനായ്ക്കർ എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതും മിശ്രവിവാഹിതരുടെ മകൾക്ക് മാതാപിതാക്കളുടെ ജാതി ആനുകൂല്യം ലഭിക്കുന്നതും സംബന്ധിച്ച നിവേദനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് നോൺ ക്രീമിലെയർ സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള തടസങ്ങൾ പരിഹരിക്കണമെന്നതും പരിഗണിക്കും.