വിതുര:വിതുര പഞ്ചായത്തിലെ വികസനസ്തംഭനാവസ്ഥക്കെതിരെയും,അഴിമതിക്കെതിരെയും പ്രതിഷേധിച്ച് 24ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ വിതുര കലുങ്ക് ജംഗ്ഷനിൽ ഉപവാസസമരം നടത്തും.കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ മുഖ്യപ്രഭാഷണം നടത്തും.ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പി.പുഷ്പാംഗദൻ,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്,ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻനായർ എന്നിവർ പങ്കെടുക്കും.വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി മാദ്ധ്യമസമിതിഅംഗം അഡ്വ.ബി.ആർ.എം ഷഫീർ,എൻ.കൃഷ്ണൻകാണി എന്നിവർ സംസാരിക്കും.