വെള്ളറട: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡി.ജി.പിക്കും മലയാളത്തിൽ കത്തെഴുതി ആനാവൂരിലെ കുട്ടിപ്പൊലീസ്. ലോക മാതൃഭാഷാ ദിനത്തെ ഓർപ്പെടുത്തിയാണ് ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മലയാളത്തിൽ പോസ്റ്റ് കാർഡിൽ കത്തെഴുതിയത്. സമാനതകളില്ലാത്ത നിരവധി സാമൂഹിക സാംസ്കാരിക, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സ്റ്റുഡൻസ് പൊലീസ് യൂണിറ്റാണ് ആനാവൂരിലേത്.