തിരുവനന്തപുരം: കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂറിന് ശ്രേഷ്ഠ അദ്ധ്യാപക പുരസ്‌കാരം അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശ്ശ സമ്മാനിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു.പി, എൽ.പി, ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, വിഭാഗങ്ങളിലെ മികച്ച അദ്ധ്യാപകർക്കുള്ള പുരസ്‌കാരം ഓണക്കൂർ വിതരണം ചെയ്തു. അദ്ധ്യാപകർക്കായി ഡോ. മധുജൻ പരിശീലന ക്ളാസെടുത്തു. അസോസിയേഷൻ സെക്രട്ടറി ഷിജിൻ കലാം സ്വാഗതം പറഞ്ഞു. കലാം കോറഡോവ, സദനത്തിൽ ദിലീപ് എന്നിവർ സംസാരിച്ചു.