നെയ്യാറ്റിൻകര: കോയമ്പത്തൂർ അവിനാശിയിലുണ്ടായ ദാരുണ അപകടത്തിൽ മരണമടഞ്ഞ 2 കെ.എസ്.ആർ.ടി.സി. ജീവനക്കാർ ഉൾപ്പെടെയുള്ള 19 പേരുടെ വേർപാടിൽ നെയ്യാറ്റിൻകര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ അനുസ്മരണ കൂട്ടായ്മയും അശ്രുപൂജയും സംഘടിപ്പിച്ചു.ബസ് സ്റ്റാൻഡിലെ ബൈജു - ഗിരീഷ് കോർണറിൽ ചേർന്ന യോഗം സബ് ഇൻസ്പെക്ടർ സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു.
അശ്രുപൂജയ്ക്ക് ഇൻസ്പെക്ടർ രാഹുൽ, കെ.എസ്.ആർ.ടി.സി.കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ശ്രീകണ്ഠൻ നായർ ,എൻ.കെ.രഞ്ജിത്ത്,എൻ.എസ്.വിനോദ് ,ജി. ജിജോ, ഗിരീഷ് കുമാർ, ആർ.സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ അനുസ്മരണ ദീപം തെളിയിച്ചു. അനുസ്മരണ യോഗത്തിൽ എ.ടി.ഒ പള്ളിച്ചൽ സജീവ്, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ നൗഷാദ്, സൂപ്രണ്ട് രശ്മി രമേഷ്, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ ഡി.സാം കുട്ടി, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി. ഐ.സതീഷ് കുമാർ, ഇൻസ്പെക്ടർമാരായ ഷാജി ബോസ്, സുകു, ട്രേഡ് യൂണിയൻ പ്രതിനിധികളായ എസ്.സുശീലൻ, എസ്.ബാലചന്ദ്രൻ നായർ, എസ്.എസ്.സാബു, ടി.സി. റിച്ചാർഡ് ,ആർ.രഘു, സി.അശോകൻ തുടങ്ങിയവർ സംസാരിച്ചു. ബാംഗ്ലൂർ റൂട്ടിലെ വർദ്ധിച്ചു വരുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണമെന്നും അവിനാശി അപകടത്തിൽ മരണമടഞ്ഞ ജീവനക്കാരുടെ കുടുബാംഗങ്ങൾക്ക് എത്രയും വേഗം അർഹമായ ജോലിയും സാമ്പത്തിക ആശ്വാസവും നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.