നെടുമങ്ങാട് :അഖിലേന്ത്യ കിസാൻസഭ താന്നിമൂട് കണ്ണംകോട് കർഷക ഗ്രൂപ്പ് സ്വയം സഹായ സംഘം രൂപീകരിച്ചു. കിസാൻസഭ ആനാട് എൽ.സി അംഗം അരവിന്ദാക്ഷൻ നായരുടെ അദ്ധ്യക്ഷതയിൽ പാലോട് മണ്ഡലം സെക്രട്ടറി മൈലം ശശി ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് കെ.വേണുഗോപാലൻ,കിസാൻസഭ ആനാട് ലോക്കൽ സെക്രട്ടറി സി.ആർ.മധുലാൽ,എൽ.സി.അംഗം സദാശിവൻ നായർ എന്നിവർ സംസാരിച്ചു.ബീന സ്വാഗതവും ജയകുമാരി നന്ദിയും പറഞ്ഞു.ഭാരവാഹികളായി പി.ജയകുമാരി (പ്രസിഡന്റ്), സുമ.സി (വൈസ് പ്രസിഡന്റ്), എസ്.ബീന (സെക്രട്ടറി), എസ്.ഷൈല (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങിയ ഏഴ് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.