നെടുമങ്ങാട് :കിസാൻസഭ പാലോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച കേരളീയം കർഷക സ്വയം സഹായ ഗ്രൂപ്പുകളുടെ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ആനാട് നടന്നു.കിസാൻസഭ ആനാട് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് കെ.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.കിസാൻസഭ ലോക്കൽ സെക്രട്ടറി സി.ആർ മധുലാൽ സ്വാഗതം പറഞ്ഞു.കിസാൻസഭ പാലോട് മണ്ഡലം സെക്രട്ടറി മൈലം ശശി പദ്ധതി രേഖ അവതരിപ്പിച്ചു.ആനാട് കൃഷി ഓഫിസർ എസ്.ജയകുമാർ ക്ലാസെടുത്തു.കിസാൻസഭ എൽ.സി അംഗങ്ങളായ അരവിന്ദാക്ഷൻ നായർ,സദാശിവൻ നായർ,എ.സി രാജൻ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സർക്കാർ പ്രഖാപിച്ച ഭക്ഷ്യസുരക്ഷാ ജീവനം പദ്ധതി വിജയിപ്പിക്കാൻ തീരുമാനിച്ചു.മിനി നന്ദി പറഞ്ഞു.