തിരുവനന്തപുരം: വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം ശ്രീ പുതൂർക്കോണം ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 25 മുതൽ 29 വരെ നടക്കും. സമാപനദിവസമായ 29ന് രാവിലെ 8.30ന് പൊങ്കാല നടക്കും. ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.15ന് അന്നദാനം നടക്കും. 25ന് രാവിലെ 4.45 മുതൽ ക്ഷേത്രചടങ്ങുകൾ. വൈകിട്ട് 7.15ന് തിരുവാതിര കളി,​ 7.30ന് തിയേറ്റർ ഒഫ് ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന നാടകം - സ്‌പർശം,​ 8.15ന് ചിലമ്പൊലി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ഡാൻസ്. 26ന് പുലർച്ചെ മുതൽ ക്ഷേത്രചടങ്ങുകൾ,​ രാവിലെ 7.30ന് ദേവീ മാഹാത്മ്യ പാരായണം,​ വൈകിട്ട് 6.45ന് പാൽപായസ വിതരണം,​ 7ന് പുഷ്പാഭിഷേകം,​ 7.15ന് മജിഷ്യൻ ശ്രീറാം അരുൺ അവതരിപ്പിക്കുന്ന മാജിക് ഷോ,​ 8.15ന് തിരുവനന്തപുരം ചിലമ്പൊലി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 27ന് രാവിലെ 4.45 മുതൽ ക്ഷേത്രചടങ്ങുകൾ,​ രാവിലെ 9.30ന് പന്തീരടി പൂജ,​ ദീപരാധന,​ 11ന് കളകാഭിഷേകം,​ വൈകിട്ട് 5.15ന് ഭജന,​ 6.30ന് ദീപാരാധന,​ 7.15ന് വിശ്വകലാകേന്ദ്രം സി.ബാലകൃഷ്‌ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ,​ 81.5ന് ശ്രീഭദ്രാ ഗാനസഭ അവതരിപ്പിക്കുന്ന ഭക്തിഗാനമേള. 28ന് രാവിലെ ക്ഷേത്രചടങ്ങുകൾ,​ 7ന് പ്രഭാത ഭക്ഷണം,​ 7.30 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപ പ്രദക്ഷിണം,​ വൈകിട്ട് 5.15ന് ഭജന,​ 6.30ന് ദീപാരാധന,​ 6.45ന് പാൽപായസ വിതരണം,​ 7ന് കുങ്കുമാഭിഷേകം,​ 7.15ന് ക്ളാസിക്കൽ നൃത്തം,​ 8.15ന് പ്രാദേശിക കലാപരിപാടികൾ. 29ന് രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾ. 9ന് നാഗരൂട്ടും സർപ്പപ്പാട്ടും,​ 11.45ന് പൊങ്കാല നിവേദ്യം,​ വൈകിട്ട് 5.15ന് ഭജന,​ 6.45ന് താലപ്പൊലി ഘോഷയാത്ര,​ 7ന് സിനിമാപ്രദർശനം,​ 8.30ന് അത്താഴപൂജ,​ ദീപാരാധന,​ 9ന് തുലാഭാരം,​ പിടിപ്പണം വാരൽ,​ ഉരുൾ,​ 9.30ന് ആകാശവർണ്ണക്കാഴ്തകൾ,​ 10 മുതൽ കളമെഴുത്ത് പാട്ട്. 12ന് ഗുരുസിയോട് കൂടി നട അടയ്ക്കും. മാർച്ച് ഒന്നിന് നട തുറക്കില്ല. 2ന് രാവിലെ 6ന് വീണ്ടും നട തുറക്കും.