kovalam

കോവളം:ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ ആർ.ശങ്കർ മെമ്മോറിയൽ സ്‌പെക്ട്രം സെമിനാർ പരമ്പരയുടെ സമാപനം എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ആർ.ജിത അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ റാങ്ക് ജേതാക്കൾക്കും വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കും അക്കാഡമിക് മികവി നേടിയ അദ്ധ്യാപകർക്കുമുള്ള സമ്മാനദാനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സബ് ജഡ്ജ് പ്രസന്ന ഗോപൻ വിതരണം ചെയ്തു. ആർ.ഡി.സി മെമ്പർ ഉപേന്ദ്രൻ കോൺട്രാക്ടർ,സ്‌പെക്ട്രം കോ ഓർഡിനേറ്റർ സി.ആർ.രമ്യ, ജോയിന്റ് കോ ഓർഡിനേറ്റർ ഡോ.വൈശാഖ് എ.എസ്,ഐ.കു.എ.സി കൺവീനർ ഡോ.രാഖി.എ.എസ്, ഓഫീസ് സൂപ്രണ്ട് അശോകകുമാർ,കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ.എ.എസ്.പണിക്കർ,കൊമേഴ്‌സ് വകുപ്പ് മേധാവി ഡോ. മഞ്ജു.എസ്.വി തുടങ്ങിയവർ സംസാരിച്ചു.