തിരുവനന്തപുരം: മുട്ടട നെല്ലഞ്ചിയൂർക്കോണം അറപ്പുര ഭദ്രകാളി ക്ഷേത്രത്തിലെ കുംഭരോഹിണി മഹോത്സവം 25 മുതൽ മാർച്ച് രണ്ട് വരെ നടക്കും. പതിവുപൂജകൾക്ക് പുറമേ 25ന് രാവിലെ 9നും 9.30നും മദ്ധ്യേ തൃക്കൊടിയേറ്റ്, രാത്രി 9.30ന് ഭദ്രകാളി പാട്ട് ആരംഭം, തുടർന്ന് കുത്തിയോട്ട വ്രതാരംഭം, 26ന് രാവിലെ 6.10ന് മഹാഗണപതി ഹോമം, വൈകിട്ട് 7ന് നൃത്തസന്ധ്യ, 27ന് രാവിലെ 8ന് ഭദ്രകാളിപാട്ട്, 12.30ന് മംഗല്യസദ്യ, വൈകിട്ട് 6ന് തിരുവാതിരകളി, രാത്രി 10ന് മാലവയ്പ്, 28ന് രാവിലെ 6.10ന് മഹാഗണപതിഹോമം, 11ന് നാഗരൂട്ട്, വൈകിട്ട് 6ന് ഭജന, 7.30ന് ഭദ്രകാളിപാട്ട്, 29ന് രാവിലെ 10ന് കുങ്കുമാഭിഷേകം, വൈകിട്ട് 7.45ന് ഭദ്രകാളിപ്പാട്ട്, മാർച്ച് ഒന്നിന് രാവിലെ 9.30ന് പൊങ്കാല, 11ന് പുഷ്പകാവടി, 12.30ന് പൊങ്കാല നിവേദ്യം, രാത്രി 8ന് തുലാഭാരം, 9ന് ഉരുൾ, 10.30ന് ദേവിയെ പുറത്തെളഴുന്നള്ളിക്കുന്നു, 2ന് രാവിലെ 6.10ന് മഹാഗണപതിഹോമം, 11.30ന് നവകലശാഭിഷേകം, വൈകിട്ട് 4ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ്, പറയെടുപ്പ്, രാത്രി 9.30ന് കുത്തിയോട്ടം, താലപ്പൊലി, വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു, 10ന് ഉപദേവാലയ പൂജകൾ, പുലർച്ചെ 2ന് കുരുതി തർപ്പണം തുടങ്ങിയവയും ഉണ്ടായിരിക്കും. ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30ന് അന്നദാനവും രാത്രി 8ന് ലഘുഭക്ഷണവും ഉണ്ടാകും.