നെയ്യാറ്റിൻകര: കാവിൻപുറം എൻ.എസ്.എസ് കരയോഗത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കാവിൻപുറം ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിൽ പുതുതായി പണികഴിപ്പിച്ച നടശാലയുടെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. ക്ഷേത്ര തന്ത്രി മംഗലത്തില്ലം ശ്രീധരൻ നമ്പൂതിരി ക്ഷേത്ര ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രവേശന കവാടത്തിൽ മഹാദേവന്റെ പ്രതിമ രൂപകല്പന ചെയ്‌ത ശില്പി എൻ. കുമാർ നാഗർകോവിലിനെ അനുമോദിച്ചു. യൂണിയൻ ഭരണസമിതി അംഗം പുതിച്ചൽ കെ. രാമചന്ദ്രൻ നായർ,​ കരയോഗം പ്രസിഡന്റ് ഹരികുമാർ സെക്രട്ടറി കെ. രാജൻ, കരയോഗ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.