zzz

നെയ്യാ​റ്റിൻകര : അരുവിപ്പുറം സ്ഥിതിചെയ്യുന്ന പ്രദേശം ആസ്ഥാനമായി പുതിയ നെയ്യാറ്റിൻകര ജില്ലവരുന്നത് നല്ലതാണെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി സംഘടിപ്പിക്കുന്ന 'ജില്ലക്കൊരൊപ്പ്' പരിപാടിയിൽ അരുവിപ്പുറം മഠത്തിൽ വച്ച് ഒപ്പ് രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു സ്വാമിസാന്ദ്രാനന്ദ.രൂപീകരണ സമിതി മീഡിയ സെക്രട്ടറി കൈരളി ജി. ശശിധരൻ,അഡ്വ. ആർ.ടി.പ്രദീപ്,നെയ്യാ​റ്റിൻകര ജയചന്ദ്രൻ,ആർ.ചന്ദ്രശേഖരൻ,ആർ. ജയകുമാർ,ഇളവനിക്കര സാം,പെരുമ്പഴുതൂർ ശ്രീകുമാർ,നെയ്യാ​റ്റിൻകര രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.