dead

തിരുവനന്തപുരം: ട്രെയിൻ തട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വഞ്ചിയൂർ ഉപ്പിടാംമൂട് പാലത്തിന് താഴെ ഇന്നലെ രാവിലെ 7.30 ഓടെ 40 വയസ് തോന്നിക്കുന്ന പുരുഷനെയാണ് മരിച്ച നിലയിൽ കണ്ടത്. നീല ജീൻസും നീലയിൽ കോളമുള്ള ചെക്ക് ഷർട്ടുമായിരുന്നു വേഷം . നരച്ച തലമുടിയാണ്. മൃതദേഹത്തിൽ നിന്ന് ആളിനെ തിരിച്ചറിയാൻ സാധിക്കുന്ന രേഖകളോ പഴ്‌സോ ലഭിച്ചിട്ടില്ലെന്നു വഞ്ചിയൂർ പൊലീസ് അറിയിച്ചു. ഇയാൾ ചാടിയതാണോ കാൽവഴുതി വീണതാണോയെന്ന് പരിശോധിക്കുകയാണ്. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്കുമാറ്റി.