binu

വെമ്പായം: ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ച തേക്കട വില്ലേജ് ഓഫീസർക്ക് നാടിന്റെ യാത്രാമൊഴി. തേക്കട അജിത് വിഹാറിൽ ബിനു ( 39) വിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ മോർട്ടത്തിനു ശേഷം നെടുമങ്ങാട് താലൂക്ക് ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം ജനാവലിയുടെ സാനിധ്യത്തിൽ തേക്കടയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിനു കഴിഞ്ഞ ദിവസം കന്യാകുളങ്ങരവച്ച് അപകടത്തിൽ പെടുകയായിരുന്നു. ബിനു സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ച വീണ ബിനു ,സമീപത്തെ കാറിലേക്ക് തലയിടിച്ചുവീണ് മരണമടയുകയായിരുന്നു. ഭാര്യ: ശ്രീത, മകൻ: വാസുദേവ് ശങ്കർ.