പെരുങ്കടവിള : ഭർത്താവ് മരിച്ച് രണ്ടാംനാൾ
ഭാര്യയ്ക്കും അന്ത്യം. പശുവണ്ണറ നെല്ലിക്കകാല പുത്തൻവീട്ടിൽ തങ്കയ്യൻ നാടാരും (87) ഭാര്യ തങ്ക (78)വുമാണ് അടുത്തടുത്ത ദിവസങ്ങളിൽ മരണമടഞ്ഞത്. ഇരുവർക്കും വാർദ്ധക്യസഹജമായ അസുഖങ്ങളായിരുന്നു. ഭാര്യ തങ്കം ഇന്നലെയാണ് മരിച്ചത്. മക്കൾ: ഉഷ, ക്രിസ്തുദാസ്, ഡാളി. മരുമക്കൾ: റോസ് ചന്ദ്രൻ, ലത, സജീവ് കുമാർ. ഇരുവരുടെയും മരണാനന്തര പ്രാർത്ഥന 24 ന് രാവിലെ കീഴാറൂർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ നടക്കും.