തിരുവനന്തപുരം :സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ ട്രസ്റ്റ് സ്വാമി ശാശ്വതികാനന്ദയുടെ സപ്തതി ജയന്തി ആഘോഷിച്ചു.ശിവഗിരിയിലെ സ്വാമിശാശ്വതികാനന്ദ സ്മൃതി ഭൂമിയിൽ പുഷ്പാർച്ചനയും വൈദിക മഠത്തിൽ സമൂഹ പ്രാർത്ഥനയും ശ്രീനാരായണ ഗുരുദേവ മഹാസമാധിയിൽ ഗുരുപൂജയും ശാരദാമഠത്തിൽ പുഷ്പാഞ്ജലിയും നടത്തി.സ്വാമി പരാനന്ദ,സ്വാമി ഗുരു പ്രസാദ് ,ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.കോണിയോട് സ്ഥാപിക്കുന്ന മതാതീത ആത്മീയ പഠന കേന്ദ്രത്തിന്റെ ശില കോലത്തുകര ക്ഷേത്രത്തിൽ പൂജ ചെയ്ത ക്ഷേത്ര സമാജം സെക്രട്ടറിയിൽനിന്നും മനോജ് ബാബുവും ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേനും ഏറ്റുവാങ്ങി.സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.അരുവിപ്പുറം അശോകൻ ശാന്തിയുടെ കാർമ്മികത്വത്തിലാണ് ശിലാസ്ഥാപനം നിർവഹിച്ചത്.അമ്പലത്തറ രാജൻ പങ്കെടുത്തു.മാതാ ഗുരുപ്രിയ,അരുവിപ്പുറം ശ്രീകുമാർ, കോലത്തുകര സി.മോഹനൻ,പേട്ട ജി.രവീന്ദ്രൻ,ഡി. കൃഷ്ണമൂർത്തി, കെ.ശകുന്തള, എസ്.ശിവലാൽ,ശ്രീജിത്ത്,എ. ശിവകുമാർ, സിദ്ധാർത്ഥൻ, എസ്.പ്രസാദ്, അജിത് പനവിള, പുന്നാപുരം അശോകൻ എന്നിവർ പങ്കെടുത്തു. കോലത്തുകര ക്ഷേത്ര സന്നിധിയിൽ നടന്ന സ്വാമി ശാശ്വതീകാനന്ദ സപ്തതി ജയന്തി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി സി. ദിവാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി ഭദ്രദീപം തെളിച്ചു.അപർണ കോലത്തുകര ഗുരുദേവകൃതി ആലപിച്ചു.കോണിയോട് സ്ഥാപിക്കുന്ന മതാതീതാ ആത്മീയ കേന്ദ്രത്തിന് 5 സെന്റ് ഭൂമി ഇഷ്ടദാനമായി നൽകിയ കല്ലുംമൂട് ബംഗ്ളാവ് ശ്രീകുമാറിനെ മന്ത്രി ആദരിച്ചു.സ്വാമി ശാശ്വതികാനന്ദ സാഹിത്യ പുരസ്കാരം ഡോ.തോളൂർ ശശിധരൻ,എസ്. സുവർണകുമാർ,അഡ്വ.ഡോ.ക്ളാറൻസ് മിറാസ എന്നിവർക്ക് സമ്മാനിച്ചു.ക്ഷേത്ര സമാജം പ്രസിഡന്റ് എൻ.തുളസീധരൻ,മേടയിൽ വിക്രമൻ, സുനിചന്ദ്രൻ,ശിവദാസൻ,അഡ്വ. സതികുമാർ,കെ.ജയധരൻ,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,പ്ളാവിള ജയറാം ,അഡ്വ. വിജയൻ ശേഖർ എന്നിവർ പ്രസംഗിച്ചു.ഡോ.എൻ.വിശ്വനാഥൻ സ്വാഗതവും കെ.എൽ.അശോക് കുമാർ നന്ദിയും പറഞ്ഞു.