തിരുവനന്തപുരം: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ കല്ലംപള്ളി യൂണിറ്റിന്റെ വാർഷികസമ്മേളനം കല്ലംപള്ളി വല്ല്യുണ്ണി കാലാബാഷ് ഗാർഡൻസ് ആഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി കെ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ശിവരാമൻ അദ്ധ്യക്ഷനായി. സെക്രട്ടറി രാജമ്മ വാർഷിക റിപ്പോർട്ടും ട്രഷറർ ആർ. ശ്രീകണ്ഠൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 80 വയ​സ് കഴിഞ്ഞ അംഗങ്ങളെ സമ്മേളനത്തിലും വീട്ടിലെത്തിയും ആദരിച്ചു. കൗൺസിലർ വി. ശാലിനി,​ കെ.എസ്.എസ്.പി.യു ജില്ലാകമ്മിറ്റി അംഗം എൻ. കൃഷ്‌ണൻകുട്ടി,​ ഉള്ളൂർ ബ്ളോക്ക് പ്രസിഡന്റ് എസ്. ശിവദാസൻ,​ സെക്രട്ടറി എസ്. ഉദയകുമാർ,​ യൂണിറ്റ് രക്ഷാധികാരി പി.എസ്. കോശി എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി എൻ.വി. ജയകുമാർ നന്ദി പറഞ്ഞു. ഭാരവാഹികളായി അമ്മിണി ചന്ദ്രൻ (പ്രസിഡന്റ്)​,​ എൻ.വി. ജയകുമാർ (സെക്രട്ടറി)​,​ ജെ. വിജയൻ (ട്രഷറർ)​,​ പി. പുരുഷോത്തമൻ,​ സി. ജീവൻരാജ്,​ വി.വി. മനമോഹൻ (വൈസ് പ്രസിഡന്റുമാർ)​,​ പി. കൃഷ്‌ണൻ,​ സി. ലീലാംബിക,​ എം.ആർ. നാരായണൻ നായർ​ എന്നിവരെ കൂടാതെ 12 എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.