kattamaram

വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കട്ടമരം പദ്ധതിയുടെ ഉദ്ഘാടനം കട്ടമരം വിതരണം ചെയ്ത് പ്രസിഡന്റ് സുനിത എസ് ബാബു നിർവഹിച്ചു.9 മത്സ്യത്തൊഴിലാളികൾക്കാണ് ഫൈബർ കട്ടമരങ്ങൾ വിതരണം ചെയ്തത്.സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻമാരായ സിന്ധു എഫ് കലാം, പി.സി.ബാബു,മെമ്പർമാരായ കാപ്പിൽരാജു,ജയദേവൻനായർ,ഷൈലജ,യഹിലിമ,നവാസ്ഖാൻ,വൈസ് പ്രസിഡന്റ് ഹർഷദ്സാബു എന്നിവർ സംബബന്ധിച്ചു.