ആര്യനാട്:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആര്യനാട് യൂണിറ്റ് വാർഷികം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാബീഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എച്ച്.രത്നദാസ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം ലേഖ,വി.ശശിധരൻ നായർ,പി.ഉഷാകുമാരി,പി.കൊച്ചുനാരായണ പിള്ള,എം.ലളിതാംബിക,പി.കൃഷ്ണൻ കുട്ടി,കെ.ശിവാനന്ദൻ,എം.സിദ്ദിക്കുൽ കബീർഎന്നിവർ സംസാരിച്ചു.ഭാരവാഹികളായി എച്ച്.രത്നദാസ് (പ്രസിഡന്റ്),പി.കൃഷ്ണൻകുട്ടി,എസ്.ക്രിസ്തുദാസൻ,ശോഭനകുമാർ(വൈസ് പ്രസിഡന്റുമാർ),സി.കൃഷ്ണൻ കുട്ടി(സെക്രട്ടറി),കെ.ടി.ലളിതമ്മ,എ.വത്സല,വേണുഗോപാലൻ(ജോയിന്റ് സെക്രട്ടറിമാർ),എം.സിദ്ദിക്കുൽകബീർ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.