dafmuttu

വർക്കല: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ദഫ്‌മുട്ട്,കോൽക്കളി,വട്ടപ്പാട്ട്,പൂരക്കളി തുടങ്ങിയ മാപ്പിള കലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഒഫ് നഴ്സിംഗ് മൂന്ന് ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും വട്ടപ്പാട്ടിൽ രണ്ടാം സ്ഥാനവും നേടി. മുൻ വർഷങ്ങളിൽ നടന്ന വിവിധ കലോത്സവങ്ങളിലും ശിവഗിരി നഴ്സിംഗ് കോളേജ് മികവ് പുലർത്തിയിരുന്നു. 2018ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ സൗത്ത് സോൺ മത്സരത്തിൽ കലാ പ്രതിഭയായിരുന്ന ഹാഷിം ആയിരുന്നു ടീം ലീഡർ. അഫ്സൽരാജ്,അൽഅമീൻ,അൻസാർഅലി,ഹാമിദ്നൗഷാദ്,അലിഫ് താഹ,മുഹമ്മദ്ഷാ,സുധിൻരാജ്,ഫെബിൻ,ബിബിൻ,അമൽജിത്ത്,ഗോവിന്ദൻ,ആകാശ് എന്നിവരായിരുന്നു മറ്റു ടീം അംഗങ്ങൾ.വിജയികളെ പ്രിൻസിപ്പൽ ഡി.ശാന്തകുമാരിയും എ.ഒ. വി.സജിയും അഭിനന്ദിച്ചു.