വർക്കല:മുണ്ടയിൽ ഉജ്ജയിനി മഹാകാളി ദേവീക്ഷേത്രത്തിലെ അമ്മൻകൊട മഹാത്സവം ഇന്ന് രാവിലെ 7.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ആരംഭിക്കും. 25ന് വൈകിട്ട് 5.30ന് ഭഗവതിസേവ,രാത്രി 8ന് ശിവരഞ്ജിനി ഓർക്കസ്ട്രയുടെ കരോക്കെ ഗാനമേള, 26ന് രാവിലെ 9ന് ദേവിക്ക് മുഴുക്കാപ്പ്, 9.30ന് വിശേഷാൽ നാഗരൂട്ട്, വൈകിട്ട് 6.50ന് പുഷ്പാഭിഷേകം,രാത്രി 8ന് ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക നാടകം,27ന് രാവിലെ 8ന് ബ്രഹ്മകലശം,8.30ന് വിൽപ്പാട്ട്, 9.30ന് പമ്പമേളം,10ന് ഗജപൂജ,10.30ന് കാഴ്ചശ്രീബലി,11ന് അന്നദാനം,3.10ന് ഉച്ചക്കൊട, 4.35ന് പറയെടുപ്പും തുലാഭാരവും, 5.30ന് പുറത്തെഴുന്നളളത്ത്,രാത്രി 11.30ന് വിൽപ്പാട്ട്,3ന് വലിയപടുക്ക,28ന് രാവിലെ 8ന് സമൂഹ പൊങ്കാല,മഞ്ഞനീരാട്ട്.