ബാലരാമപുരം:കേളേശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആറാട്ട്ദിനമായ ഇന്ന് രാവിലെ 11ന് ആറാട്ട് സദ്യ,​വൈകിട്ട് 4.50 ന് തൃക്കൊടിയിറക്ക്,​തുടർന്ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളത്ത്,5.30 ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്,വർണശബളമായ ഘോഷയാത്രയോടുകൂടി ആറാട്ട് കഴിഞ്ഞ് എഴുന്നെള്ളത്ത്,ശിവാലയക്കോണം റോഡിൽ നിറപറ തട്ടനിവേദ്യങ്ങൾ സ്വീകരിച്ച് ഭഗവതിനട,​ ഗണപതികോവിൽ,​പുന്നമൂട് വഴി കേളേശ്വരം ശ്രീരക്തേശ്വരി ക്ഷേത്രനടയിൽ ശ്രീമഹാദേവന് കന്യകമാരുടെയും സുമംഗലിമാരുടെയും അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തി ക്ഷേത്രസന്നിധിയിൽ ആനയിക്കുന്നു.