വർക്കല:ഫാറം ഓഫ് റസിഡന്റ്സ് അസോസിയേഷൻ വർക്കലയുടെ (ഫ്രാവ്)ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയാ സീതയുടെ നൂറാം രചനാവാർഷികം ആഘോഷിച്ചു.ഡോ.ബി.ഭുവനേന്ദ്രൻ കവിതയെക്കുറിച്ച് പ്രഭാഷണം നടത്തി.കവിയും ഫ്രാവിന്റെ മുൻ പ്രസിഡന്റുമായ പ്രൊഫ.കുമ്മിൾ സുകുമാരനെ അടൂർപ്രകാശ് എം.പി ആദരിച്ചു.പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.കൃഷ്ൻകുട്ടി, രക്ഷാധികാരി വി.മോഹനചന്ദ്രൻനായർ,ട്രഷറർ വിമൽകുമാർ എന്നിവർ സംസാരിച്ചു.