general

ബാലരാമപുരം:പാറക്കുഴി പ്രോഗ്രസീവ് വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനവും കാവ്യസന്ധ്യയും ഡോ.കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.തലയൽ മനോഹരൻ നായർ, സുമേഷ് കൃഷ്ണൻ,​ ഹരിശ്ചന്ദ്രബാബു കാട്ടാക്കട,​മാറനല്ലൂർ സുധി, ​മധു വണ്ടന്നൂർ,​രാജേന്ദ്രൻ നെല്ലിമൂട്,​മണികണ്ഠൻ മണലൂർ എന്നിവർ കവിതാലാപനം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.ടി.സുധാകരൻ സ്വാഗതവും മുരുകേശൻ നന്ദിയും പറഞ്ഞു.