ബാലരാമപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന പ്രീ സ്കൂൾ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.കല്ലിയൂർ പഞ്ചായത്തിലെ എം.എൻ.എൽ.പി.എസിൽ നടന്ന ശില്പശാലയിൽ സ്കൂളിലെ അദ്ധ്യാപകർ,രക്ഷിതാക്കൾ,വിവിധ അങ്കണവാടികളിലെ അദ്ധ്യാപകരും രക്ഷിതാക്കളും തുടങ്ങിയവർ പങ്കെടുത്തു.വനിതാ ശിശുവികസന വകുപ്പ്,പൊതുവിദ്യാഭ്യാസ വകുപ്പ്,ആരോഗ്യവകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹായത്തോടെയായിരുന്നു ശില്പശാല.എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രിൻസിപ്പൽ ബി.വി. പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു.റിസർച്ച് ഓഫീസർ ഷൈലാ ജാസ്മിൻ, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ രമേശൻ കടൂർ,ബി.എസ്.സന്തോഷ്,എ.ഇ.ഒ ഷൈലജാ ബായി,ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസർ വി.ഐ.നിഷ,ഐ.സി.ഡി.എസ് സൂപ്പർവൈസർ എ.കെ.അശ്വതി എന്നിവർ പ്രസംഗിച്ചു.പ്രധാനാദ്ധ്യാപകൻ എം.ഷാജി സ്വാഗതവും എസ്.ഹിമ നന്ദിയും പറഞ്ഞു.സമഗ്ര ശിക്ഷ കേരളയിലെ എ.എസ്. മൻസൂർ,ജയകുമാർ,സി.പി. ഷീജ,കെ.വി.പ്രീത,അഞ്ചു,ലിൻഡ എന്നിവർ നേതൃത്വം നൽകി.