treasury1
ട്രഷറികളിലൂടെ നൽകുന്ന പുതിയ രീതിയിലുള്ള പ്രിന്റ് ചെയ്ത എഫ്. ഡി. സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: ട്രഷറിയിലെ സ്ഥിര നിക്ഷേപത്തിന് ഇനി പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റ് .പ്രത്യേക ഫോർമാറ്രിൽ കൈകൊണ്ട് എഴുതിയാണ് ഇതുവരെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. പലതും വായിക്കാനും സൂക്ഷിക്കാനും ബുദ്ധിമുട്ട് .

പ്രിന്റ‌് ചെയ്ത സർട്ടിഫിക്കറ്റിൽ നിക്ഷേപത്തുക, കാലാവധി, പലിശ, നോമിനിയുടെ പേര് തുടങ്ങിയ വിവരങ്ങളെല്ലാം ഉണ്ടാകും.കൂടുതൽ വ്യക്തം,പിശകുകളില്ല,ആകർഷകം,സമയ ലാഭം,സുരക്ഷിതം എന്നിവയാണ് പ്രത്യേകതകൾ. പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് സർട്ടിഫിക്കറ്റ് നൽകുന്നതെങ്കിലും ഏത് ഉദ്യോഗസ്ഥനും ഡാറ്റാ എൻട്രി നടത്തി ട്രഷറി ഓഫീസറുടെ ഡെസ്കിലെത്തിക്കാം.സോഫ്റ്റ് വെയറിലൂടെ വരുന്ന പ്രിന്റഡ് സർട്ടിഫിക്കറ്റ് ഇനി 'വ്യാജ സർട്ടിഫിക്കറ്റ്' ഭയവും ഇല്ലാതാക്കും. പ്രത്യേകം തയ്യാറാക്കിയ ഫോം ഫീഡ‌ഡ് പേപ്പറിലാണ് സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുന്നത്. എട്ടര ശതമാനമാണ് സ്ഥിര നിക്ഷേപത്തിനുള്ള പലിശ..

" പ്രിന്റഡ് എഫ്.ഡി സർട്ടിഫിക്കറ്റിന് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് . ഉടൻ സംസ്ഥാനത്ത് വ്യാപകമാക്കും, ഇടപാടുകളെല്ലാം കടലാസ്, കറൻസി രഹിതമാക്കും. ട്രഷറി ബില്ലുകൾ ഇപ്പോൾ തന്നെ ഓൺലൈൻ വഴിയാണ് സമർപ്പിക്കുന്നത്. "

-എ.എം. ജാഫർ

ട്രഷറി ഡയറക്ടർ