മലയിൻകീഴ് :പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് പേയാട് ജംഗ്ഷനിൽ ചേരുന്ന പൗരസംഗമം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിമുക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച പൗരത്വ സംരക്ഷണ റാലി പേയാട് ജംഗ്ഷനിൽ സമാപിച്ചു.വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പേയാട് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ ടി.എൻ.ദീപേഷ് സ്വാഗതം പറഞ്ഞു.ഡോ.എം.എ.സിദ്ദിഖ്,കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,വിളപ്പിൽ പൗരത്വ സംരക്ഷണ സമിതി ചെയർമാൻ എം.എ.റഹീം,കനിവ് ജില്ലാ ചെയർമാൻ സഫീർഖാൻ മന്നാനി,വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രതിനിധി അർഷാദ്.അൽ.ഹിഖ്,പേയാട് മുസ്ലീം ജമാ അത്ത് ഇമാം ഫൈറൂസി അൽ ഖാസിമി,കെ.പി.എം.എസ്.ജില്ലാ ട്രഷറർ പേയാട് ശ്രീകുമാർ,കേരള യുക്തിവാദി സംഘം പ്രതിനിധി ടി.എസ്.പ്രദീപ്,സത്യാന്വേഷണ ചാരിറ്റബിൾ ട്രസ്റ്റ് മേധാവി ജനാർദ്ദനൻ,പേയാട് മുസ്ലീം ജമാ അത്ത് സെക്രട്ടറി സുൽഫിക്കർ എന്നിവർ സംസാരിച്ചു.