കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ വീട് കുത്തി തുറന്ന് 20 പവൻ സ്വർണം കവർന്നു.കുളച്ചൽ സാലെട്ട് നഗർ സ്വദേശി ജോൺ റോസിന്റെ (55) വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ജോൺ റോസും കുടുംബവും അടുത്തുള്ള പള്ളിയിൽ പോയി രാത്രി 10ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ പിൻവശത്തുള്ള വാതിൽ തുറന്ന് കിടക്കുന്ന നിലയിൽ കണ്ടു.തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.അലമാരയിൽ ഉണ്ടായിരുന്ന 20 പവൻ സ്വർണം കവർന്നിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കുളച്ചൽ പൊലീസ് കേസെടുത്തു.