ചിറയിൻകീഴ്:പെരുങ്ങുഴി വലിയതോപ്പിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കുംഭരോഹിണി മഹോത്സവവും ആരംഭിച്ചു.മാർച്ച് 3ന് സമാപിക്കും.ക്ഷേത്ര തന്ത്രി ഗുരുകൃപ യതീന്ദ്രൻ തന്ത്രിയും മേൽശാന്തി വിഷ്ണുനാരായണനും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ 25ന് രാവിലെ 9.30ന് മഹാസുദർശന ഹവനം,ഉച്ചയ്ക്ക് 12ന് അന്നദാനം,26ന് രാവിലെ 11ന് നാഗരൂട്ട് (മഞ്ഞൾപ്പറ), 27ന് രാവിലെ 11ന് സപ്താഹപാരായണം,ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,28ന് രാവിലെ 9.30ന് മഹാമൃത്യുഞ്ജയഹവനം, 29ന് ഉച്ചയ്ക്ക് 12ന് അന്നദാനം, മാർച്ച് 1ന് രാവിലെ 7ന് പുഷ്പാഭിഷേകം,2ന് രാവിലെ സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ പഞ്ചാമൃതാഭിഷേകം,10.30ന് പാൽക്കാവടി അഭിഷേകം,11ന് അന്നദാനം,വൈകിട്ട് 3ന് പറയ്ക്കെഴുന്നള്ളത്ത്,5ന് അലങ്കാര ദീപാരാധന,3ന് രാവിലെ 8.30ന് സമൂഹ പൊങ്കാല,ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകിട്ട് 4ന് തിരുവാറാട്ട് എന്നിവ നടക്കും.ഉത്സവദിവസങ്ങളിൽ മഹാഗണപതിഹോമം,ശ്രീഭൂതബലി,കലശപൂജ, കളഭപൂജ, കലശാഭിഷേകം,കളഭാഭിഷേകം,അഷ്ഠധാര, ഭഗവതിസേവ,അത്താഴപൂജ എന്നിവയും ഉണ്ടായിരിക്കും.