ബാലരാമപുരം: എ.ഐ.വൈ.എഫ് പള്ളിച്ചൽ ലോക്കൽ മേഖലാ സമ്മേളനം സംസ്ഥാനസമിതിയംഗം ആർ.എസ്. ജയൻ ഉദ്ഘാടനം ചെയ്തു.മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ജിനുചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അഭിലാഷ് ആൽബർട്ട്,​പ്രസിഡന്റ് അരിക്കടമുക്ക് വിനോദ്,​സി.പി.ഐ നേതാക്കളായ എ.ശ്രീകണ്ഠൻ നായർ,​ഭഗവതിനട സുന്ദർ,​എൻ.ടി.ഭുവനചന്ദ്രൻ,​സംഘാടകസമിതി ചെയർമാൻ എം.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.വടക്കേവിള കാട്ടുകുളത്തിൻകര പ്രദേശത്തെ പുറമ്പോക്ക് നിവാസികൾക്ക് പട്ടയം നൽകണമെന്നും പാചകവാതക വിലവർദ്ധനവ് പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.എ.ഐ.വൈ.എഫ് പള്ളിച്ചൽ മേഖലാകമ്മിറ്റി ഭാരവാഹികളായി രജ്ഞിത്ത് (പ്രസിഡന്റ് )​,​ അജയഘോഷ് (വൈസ് പ്രസിഡന്റ് )​,സി.ജിഷ്ണുകുമാർ (സെക്രട്ടറി )​,​ ശിവപ്രസാദ് (ജോയിന്റ് സെക്രട്ടറി )​ എന്നിവരെ മേഖലാ സമ്മേളനം തിരഞ്ഞെടുത്തു