ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനു കീഴിലുള്ള ശാഖാ യോഗം പ്രസിഡന്റ്, സെക്രട്ടറി,വൈസ് പ്രസിഡന്റ്,യൂണിയൻ പ്രതിനിധി,വനിതാ സംഘം യൂണിയൻ ഭാരവാഹികൾ (കൗൺസിലർമാർ ഉൾപ്പെടെ),യൂത്ത്മൂവ്മെന്റ്, യൂണിയൻ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം നാളെ (ചൊവ്വ) വൈകിട്ട് 3ന് സഭവിള ശ്രീനാരായണാശ്രമം യൂണിയൻ ഹാളിൽ ചേരും.സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിക്കും.യോഗം കൗൺസിലർ ഡി.വിപിൻരാജ്,യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർ ബിജു,കൗൺസിലർമാരായ ഡി.ചിത്രാംഗദൻ,സി.കൃത്തിദാസ്, എസ്.സുന്ദരേശൻ, ഡോ.ജയലാൽ, ഉണ്ണിക്കൃഷ്ണൻ ഗോപിക, സജി വക്കം, ജി.ജയചന്ദ്രൻ,അജീഷ് കടയ്ക്കാവൂർ,അജി കീഴാറ്റിങ്ങൽ,വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജലജ, സലിത, ലതിക പ്രകാശ്,കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം,യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രിയദർശൻ എന്നിവർ സംസാരിക്കും.എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിന്റെ അറിയിപ്പനുസരിച്ച് വിളിച്ചു ചേർത്തിട്ടുള്ള സംയുക്ത സമ്മേളനത്തിൽ മുഴുവൻ ഭാരവാഹികളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ,സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9447044220.