milco

ചിറയിൻകീഴ്: മേൽകടയ്ക്കാവൂർ മിൽകോയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി. കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള പുരസ്കാരമായ ഡോക്ടർ വർഗീസ് കുര്യൻ അവാർഡ് മിൽകോയ്ക്ക് ലഭിച്ചു.

26ന് തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ പുരസ്കാരം വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

തിരുവനന്തപുരം കനകക്കുന്നിൽ ഇന്ന് മുതൽ 28 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിൽ മിൽക് എ.ടി.എമ്മിന്റെ ‌‌ഡെമോ പ്രദർശനവും ഉണ്ടായിരിക്കുമെന്ന് ഇതിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ്, സെക്രട്ടറി ആർ. അനിൽകുമാർ, ബോർഡ് മെമ്പർ എൻ. സുദേവൻ, അജയൻ, മനീഷ്, സുജിത്കുമാർ എന്നിവരടങ്ങുന്ന സംഘം സംയുക്തമായി അറിയിച്ചു.