മുടപുരം: 'ഉണർവിന്റെ 'പ്രതിമാസ സാഹിത്യചർച്ച വായനശാല ഹാളിൽ നടന്നു.അജിത്.സി.കിഴുവിലം സ്വന്തം കഥ ' രാത്രിയിലെ കാഴ്ചകൾ വായിച്ച.തുടർന്ന് എം.മുകുന്ദന്റെ 'ഡൽഹി 1981' എന്ന കഥയെക്കുറിച്ച് ചെറുകഥാകൃത്തും നോവലിസ്റ്റുമായ രാമചന്ദ്രൻ കരവാരം,നോവലിസ്റ്റ് വിജയൻ പുരവൂർ എന്നിവർ പ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചർച്ചയിൽ രാജചന്ദ്രൻ,ചാന്നാങ്കര സലിം,ഉദയകുമാർ,പി.കെ.ഗോപിനാഥൻ,സി.എസ്. ചന്ദ്രബാബു,വിപിൻചന്ദ്രൻ,രാമമന്ദിരം തുളസീധരൻ,ലാൽ എന്നിവർ പങ്കെടുത്തു.സൂര്യദാസ് മോഡറേറ്ററായിരുന്നു.