വാമനപുരം:വാമനപുരം ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന് 26ന് കൊടിയിറങ്ങും. ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 5ന് വിൽപ്പാട്ട്,7.30 ന് ഗാന മഞ്ജരി ,25 ന് രാവിലെ 8ന് സമൂഹ പൊങ്കാല, വൈകിട്ട് 4.30ന് നെയ്യാണ്ടിമേളം, 6 ന് കരകം എഴുന്നള്ളത്ത്, 8. 30 ന് ഭക്തി ഗാനമേള, 26 ന് പതിവ് ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ ഉച്ചക്ക് 12ന് ഉച്ചക്കൊട,തുടർന്ന് മഞ്ഞ നീരാട്ടും പൊങ്കാലയും.