1

പൂവാർ: വനിതാ - ശിശു വികസന വകുപ്പും ഐ.സി.ഡി.എസ് പാറശാലയും പൂവാർ ഗ്രാമ പഞ്ചായത്തും സംയുക്തമായി ''സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതും" എന്ന മുദ്രാവാക്യമുയർത്തി 'നിർഭയ രാത്രി നടത്തം' സംഘടിപ്പിച്ചു. രാത്രി 10 ന് അരുമാനൂർ ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച നടത്തം പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി ഉദ്ഘാടനം ചെയ്തു. രാത്രി 12ന് പട്യക്കാല ജംഗ്‌ഷനിൽ സമാപിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പറന്മാർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.