വെഞ്ഞാറമൂട്:വേളാവൂർ ഭഗവതിക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിനും വ്യാപാര മേളയ്ക്കും തിരിതെളിഞ്ഞു. ഉത്സവം 29ന് സമാപിക്കും.ഇന്ന് രാത്രി 8.30ന് നാടകം,25ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം,വൈകിട്ട് 6ന് മാലപ്പുറം പാട്ട്,25ന് രാത്രി 8.30ന് നാടൻപാട്ട്,26ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം,രാത്രി 8.30ന് നാടകം,27ന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 8.30ന് കഥകളി,28ന് രാവിലെ 8ന് തങ്ക അങ്കി എഴുന്നള്ളത്ത്,9ന് പൊങ്കാല,29ന് ഉച്ചയ്ക്ക് രണ്ടുമുതൽ വേളാവൂർ തൂക്കം,രാത്രി 9ന് കുത്തിയോട്ടം,10 മണി മുതൽ താരനിശ.