മുടപുരം:മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന കുംഭഭരണി മഹോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 10ന് നടക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും.ഇന്ന് രാവിലെ 4 .30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും,5 .30ന് ജ്ഞാനപ്പാന പാരായണം,11ന് മഞ്ഞക്കാപ്പ് അഭിഷേകം,തുടർന്ന് ഉച്ചപൂജ,11.30ന് സമൂഹ സദ്യ,വൈകിട്ട് 5ന് ഓട്ടൻ തുള്ളൽ,5 .30ന് മാലപ്പുറം പാട്ട്,രാത്രി 7 .45ന് ദേവിയുടെ തൃക്കല്യാണം,8 .30ന് വിളക്ക്,9 .30ന് നാടകം.