മുടപുരം:സി.ആർ..എഫ്.പദ്ധതി പ്രകാരം 13 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ പുനർനിർമ്മിച്ച തോന്നയ്ക്കൽ-ശാസ്തവട്ടം -മുട്ടപ്പലം-അഴൂർ-ചിലമ്പ്-ചിറയിൻകീഴ് റോഡിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 4ന് മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷനിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും.ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിക്കും.അഡ്വ.അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.അഡ്വ.ജോയി.എം.എൽ.എ,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്,പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം,അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര,മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന,ജില്ലാ പഞ്ചായത്ത് അംഗം എസ്.കവിത,അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ.എസ്.കൃഷ്ണകുമാർ,കെ.രവി , ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.അനിൽ,ബി.ശോഭ,ബി.സുധർമ്മ,കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,അഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.സുര,ബി.മനോഹരൻ,ആർ.രഘുനാഥൻ നായർ,ജിത.ജെ.എസ്,സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി മധു മുല്ലശേരി,സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എച്.പി.ഷാജി,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.സജീവ്,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ബി.മുരളീധരൻ നായർ,സ്വാഗത സംഘം ജനറൽ കൺവീനർ ആർ.വിജയൻ തമ്പി എന്നിവർ സംസാരിക്കും.ദേശീയ പാത ചീഫ് എഞ്ചിനീയർ എം.അശോക്‌കുമാർ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ എസ്.വി.അനിലാൽ നന്ദിയും പറയും.